ബസൂക്ക എങ്ങനെയുണ്ട്, ആദ്യ റിവ്യു

Kerala Uncategorized

എന്താണ് ബസൂക്ക?, ആരാണ് ബസൂക്ക?. പേരിന്റെ പ്രഖ്യാപനം മുതല്‍ സിനിമയുടെ പ്രദര്‍ശനത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ആ ചോദ്യത്തില്‍ കോര്‍ത്തിരിക്കുകയാണ് സംവിധായകൻ. ഒരു മള്‍ട്ടി ലെവല്‍ ഗെയിം പോലെ. മോളിവുഡിന് അധികം പരിചിതമല്ലാത്തെ ഗെയിം ത്രില്ലര്‍ ക്ലൈമാക്സില്‍ പൊട്ടിത്തെറിക്കുന്ന കാഴ്‍ചാനുഭവമാണ് ബസൂക്കയുടേത്.

അന്താരാഷ്‍ട്രി വിമാനത്താവളം വഴി അപൂര്‍വ പെയിന്റിംഗ് ഒരു കന്യാസ്‍ത്രീ കടത്തുന്നതും കൊച്ചി സിറ്റി എസിപി ബെഞ്ചമിൻ ജോഷ്വാ പിടികൂടുന്നതുമാണ് കഥയുടെ തുടക്കം. ആര്‍ക്കുവേണ്ടിയാണ് ആരാണ് അത് കടത്തുന്നതെന്ന ചോദ്യം അവിടെ ബാക്കിനില്‍ക്കുന്നു. തുടക്കത്തിലേ ബസൂക്ക ത്രില്ലിംഗ് കാഴ്‍ചയിലേക്ക് പ്രേക്ഷനെ പിടിച്ചിടുകയാണ്. തുടര്‍ന്ന് സമാന്തരമായി കഥയ്‍ക്കൊപ്പം ഒരു എസി വോള്‍വോ ബസിന്റെ സഞ്ചാരവും ഉണ്ട്.ആ ബസിലെ യാത്രികനാണ് ആന്റണി ജോണ്‍. ആദ്യം ഒരു സിഐക്കാരനാണെന്നാണ് സഹയാത്രികനായ സണ്ണിയെ ആന്റണി ജോണ്‍ പരിചയപ്പെടുത്തുന്നു. ഗെയിമറായ സണ്ണിയോടുള്ള സംസാരമധ്യേയാണ് ആന്റണി ജോണ്‍ വെളിപ്പെടുന്നത്. എന്നാല്‍ ശരിക്കും ആന്റണി ജോണ്‍ ആരാണ് എന്ന ചോദ്യവും ഇവരുടെ സംസാരമധ്യേ ഉയരുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വായെ ഒരു അത്യപൂര്‍വമായ കുറ്റാന്വേഷണത്തിന് സഹായിക്കാൻ എത്തുകയാണ് താൻ എന്ന് ജോണ്‍ പറയുന്നു .

Leave a Reply

Your email address will not be published. Required fields are marked *