ബ്രൂവറി വിഷയത്തിൽ ഒയാസിസിനെതിരെ കേസെടുക്കാൻ തീരുമാനിച്ചു

Uncategorized

പാലക്കാട്: പാലക്കാട് മദ്യനിർമാണശാലയ്ക്കായി സ്ഥലം വാങ്ങിയ ഒയാസിസ് കമ്പനിക്കെതിരെ കേസെടുക്കാൻ തീരുമാനം. ഒയായിസ് ഭൂമി കൈവശംവെച്ചത് ചട്ടവിരുദ്ധമായാണ് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമസഭയിൽ രേഖാ മൂലം രജിസ്ട്രേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിഷയവുമായി ബന്ധപ്പെട്ട് നിയമ നടപടികളിലേക്ക് കടക്കാൻ താലൂക്ക് ലാൻഡ് ബോർഡിന് റവന്യൂ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. കമ്പനികൾക്ക് നിയമാനുസൃതമായി കൈവശം വെയ്ക്കാവുന്ന ഭൂമിയുടെ പരിധി 15 ഏക്ക‍ർ ആണ്. ഒയാസിസ് കമ്പനിക്ക് 24.59 ഏക്ക‍ർ ഭൂമി രജിസ്റ്റ‍ർ ചെയ്ത് നൽകിയത് നിയമാനുസൃതമയിട്ടല്ലെന്ന് കണ്ടെത്തൽ.

Leave a Reply

Your email address will not be published. Required fields are marked *