മിത്ത് മന്ത്രിയെന്ന പരാമർശത്തിലൂടെ നടൻ സലിംകുമാർ മന്ത്രി കെ രാധാകൃഷ്ണനെയും ക്ഷേത്ര വരുമാനത്തെയും പരിഹസിച്ചു: മന്ത്രി വി ശിവൻകുട്ടി

Kerala

സംസ്ഥാന ദേവസ്വം മന്ത്രിയെ ആക്ഷേപിച്ച നടൻ സലിം കുമാറിനെതിരെ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി . മിത്ത് മന്ത്രിയെന്ന പരാമർശത്തിലൂടെ നടൻ മന്ത്രി കെ രാധാകൃഷ്ണനെയും ക്ഷേത്ര വരുമാനത്തെയും പരിഹസിച്ചതായും ആ പരാമർശം അദ്ദേഹം പിൻവലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വി ശിവൻകുട്ടിയുടെ വാക്കുകൾ: ‘മന്ത്രിയെ ഈ രീതിയിൽ ആക്ഷേപിച്ചത് ശരിയായില്ല. അതുവഴി ക്ഷേത്ര വരുമാനത്തേയും സലിം കുമാർ ആക്ഷേപിച്ചു. സലിം കുമാർ പ്രസ്താവന പിൻവലിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം ഫേസ്ബുക് പോസ്റ്റിലൂടെയായിരുന്നു സലിം കുമാർ ദേവസ്വം മന്ത്രിയെ സലിം കുമാർ പരിഹസിച്ചത്. മിത്തും റിയാലിറ്റിയും തമ്മിലുള്ള സംഘർഷം നിലനിൽക്കുമ്പോൾ റിയാലിറ്റിയുടെ വിജയത്തിനു വേണ്ടി ദേവസ്വം വകുപ്പ് മന്ത്രിയെ മിത്തിസം വകുപ്പ് മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും, ഭണ്ടാരത്തിൽ നിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും സലിം കുമാർ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *