മികച്ച ബാല നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിച്ച മാസ്റ്റർ ഡാവിഞ്ചിക്ക് സമ്മാനമായി കുരുത്തോലയും ഇലകളും കൊണ്ട് തീർത്ത ഛായാചിത്രം. കുരുത്തോലയിൽ കരവിരുതിനാൽ കമനീയ ചിത്രങ്ങൾ തീർക്കുന്ന സുബ്രഹ്മണ്യൻ പുത്തൻചിറയാണ് സ്നേഹ സമ്മാനം നൽകിയത്.
മമ്മൂട്ടി, മോഹൻലാൽ തുടങ്ങി നിരവധി പേരുടെ ചിത്രങ്ങൾ കുരുത്തോലയിൽ തീർത്ത് നേരിട്ട് സമ്മപ്പിച്ചിട്ടുണ്ട്. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന കുരുത്തോല, വാഴപ്പോള, തുടങ്ങിയവ മാത്രം ഉപയോഗിച്ച് സ്റ്റേജ്, അൽത്താര, അമ്പലം എന്നിവ അലങ്കരിക്കുന്നതിൽ ശ്രദ്ധേയനാണ് സുബ്രഹ്മണ്യൻ. ഓല ഉപയോഗിച്ച് തൊപ്പി, കിളികൾ തുടങ്ങി ഒട്ടനവധി രൂപങ്ങൾ അനായാസേന നിർമ്മിക്കുന്നത് കാണേണ്ട കാഴ്ചയാണ്. ദുബായിൽ വച്ച് ഷെയ്ഖ് ന്റെ ചിത്രം കുരുത്തോലയിൽ തീർത്തും ശ്രദ്ധ നേടിയിരുന്നു.പൊടികൾ കൊണ്ടും പടങ്ങൾ തീർക്കും.പ്രവേശനോത്സവം പോലുള്ള സർക്കാരിന്റെ പരിപാടികളിൽ പങ്കെടുത്ത് മുഖ്യ മന്ത്രി അടക്കമുള്ളവരുടെ പ്രശംസ നേടിയിട്ടുണ്ട്. കരിന്തല കൂട്ടം, ഗ്രാമിക തുടങ്ങി നിരവധി സംഘടനകളുടെ ആദരവിന് സുബ്രഹ്മണ്യൻ അർഹനായിട്ടുണ്ട്.
മാസ്റ്റർ ഡാവിഞ്ചിക്ക് സമ്മാനമായി കുരുത്തോലയും ഇലകളും കൊണ്ട് തീർത്ത ഛായാചിത്രം
