ചങ്ങനാശേരിയിൽ സ്കൂട്ടറും മിനി ലോറിയും കൂട്ടിയിടിച്ച് നഴ്സ് മരിച്ചു

Kerala Uncategorized

കോട്ടയം : ചങ്ങനാശേരിയിൽ സ്കൂട്ടറും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നഴ്സ് മരിച്ചു. ളായിക്കാട് ബൈപ്പാസ് റോഡിൽ എസ് എച്ച് സ്‌കൂളിന് മുൻവശം വെള്ളിയാഴ്ച്ച രാവിലെ 10.30 യോടെയായിരുന്നു അപകടം. തുരുത്തി യുദാപുരം കുന്നുംപുറത്ത് വീട്ടിൽ ലാലി മോൻ ആന്റണിയുടെ മകൾ ലിനു ലാലിമോൻ (24) അണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മ ജിജിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന ലിനു, രണ്ടു ദിവസത്തെ അവധിക്കെത്തിയതാണ്. അമ്മയുമായി മാന്നാറിലുളള ആയുർവേദ ആശുപത്രിയിലേക്ക് പോകുന്നതിന്റെ ഇടയിലാണ് അപകടം സംഭവിച്ചത്. മിനി ലോറിയിടിച്ച് റോഡിലേക്കു വീണ ലിനുവിന്റെ തലയ്ക്കു ഗുരുതര പരുക്കേറ്റിരുന്നെന്ന് പൊലീസ് പറഞ്ഞു.

മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം തുരുത്തി യുദാപുരം ആശുപത്രി മോർച്ചറിയിൽ.

Leave a Reply

Your email address will not be published. Required fields are marked *