തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു.നെടുമങ്ങാട് ചുള്ളിമാനൂർ കൊച്ചട്ടുകാലിൽ വെച്ചായിരുന്നു അപകടം.നന്ദിയോട് സ്വദേശി അനിൽകുമാർ (50) ആണ് മരിച്ചത്.
കെഎസ്ആർടിസി ബസിന് എതിരെ വന്ന് ബൈക്ക് ഇടിച്ചായിരുന്നു അപകടം.കുളത്തുപ്പുഴയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസും എതിർ ദിശയിലെത്തിയ ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ബൈക്ക് യാത്രക്കാരനാണ് മരിച്ചത്.
അതേസമയം നാദാപുരത്ത് യുവതിയെ വീട്ടിനകത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. തൂണേരി സ്വദേശി ഫിദ ഫാത്തിമ (22) യെയാണ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് 5 മണിയോടെ പട്ടാണിയിലെ വീട്ടിൽ ഫിദയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ ഉച്ചയോടെയാണ് ഫിദ ഭർത്താവ് മുഹമ്മദ് ഇർഫാൻ്റെ വീട്ടിൽ നിന്നും സ്വന്തം വീടായ തൂണേരിയിലെത്തിയത്. ഒന്നര വർഷം മുൻപാണ് ഫിദ വിവാഹിതയായത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.