സംസ്ഥാന സ്കൂൾ കായിക മേള; വാട്ടർ പോളോ മത്സരങ്ങൾക്ക് കോതമംഗലത്ത് തുടക്കമായി

Kerala Sports

കോതമംഗലം : ആദ്യമായി ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിച്ചിട്ടുള്ള സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗമായുള്ള വാട്ടർ പോളോ മത്സരങ്ങൾക്ക് കോതമംഗലത്ത് തുടക്കമായി. കോതമംഗലം എം എ കോളേജിലെ ഒളിമ്പിക്സ് മാതൃകയിലുള്ള സിമ്മിംഗ് പൂളിലാണ് മത്സരങ്ങൾ നടത്തുന്നത്. കേരള അക്വാട്ടിക് ഓർഗനൈസേഷന്റെ 50 ഓളം ഒഫീഷ്യൽസാണ് ഇത് നിയന്ത്രിക്കുന്നത്.ആൺകുട്ടികളുടെ 10 ജില്ലാ ടീമുകളാണ് 4 ദിവസകാലത്തെ മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.പ്രാഥമിക റൗണ്ട് മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. നാളെ സെമി ഫൈനൽ മത്സരങ്ങളും മറ്റന്നാൾ ഫൈനൽ മത്സരവും ലൂസേഴ്സ് ഫൈനൽ മത്സരവും എന്നുള്ള നിലയിലാണ് മത്സരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.വാട്ടർ പോളോ മത്സരങ്ങളുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,എ ഇ ഒ സജീവ് കെ ബി,ചീഫ് റഫറി ജി ശ്രീകുമാർ, ഓർഗനൈസേഷൻ സെക്രട്ടറി മുഹമ്മദ്‌ അലി പി പി , ഹാൻസി പോൾ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *