ലഹരി കേസ്: പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ പ്രയാഗ മാർട്ടിന് നോട്ടീസ്

Kerala

കൊച്ചി: ലഹരിക്കേസിൽ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നടി പ്രയാ​ഗ മാർട്ടിന് നോട്ടീസ്. നാളെ രാവിലെ മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനാണ് നിർദ്ദേശം. രാവിലെ 10 ന് ഹാജരാകണമെന്നാണ് നോട്ടീസ്. ലഹരിക്കേസിൽ അറസ്റ്റിലായ ​ഗുണ്ടാ നേതാവ് ഓം പ്രകാശിന്റെ മുറിയിൽ സന്ദർശിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രയാ​ഗ മാർട്ടിനെതിരെ നോട്ടീസയച്ചിരിക്കുന്നത്.

എന്നാൽ ഓം പ്രകാശിനെ കാണാൻ മുറിയിലെത്തിയെന്ന ആരോപണം പ്രയാ​ഗ തള്ളിയിരുന്നു. ഓം പ്രകാശിനെ മുമ്പ് കണ്ടിട്ടില്ലെന്നും പരിചയമില്ലെന്നും പ്രയാ​ഗ പറ‍ഞ്ഞു. താൻ ലഹരി ഉപയോ​ഗിക്കാറില്ലെന്നും പ്രയാ​ഗ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഇൻസ്റ്റ​ഗ്രാമിൽ ‘ഹ..ഹാ..ഹി..ഹു!’ എന്നെഴുതിയ ഒരു ഫ്രെയിം ചെയ്ത ബോർഡ് സ്റ്റോറിയിട്ട് പ്രയാ​ഗ രം​ഗത്തെത്തിയിരുന്നു. ഇപ്പോഴത്തെ കേസന്വേഷണങ്ങളെ പരിഹസിച്ചാണ് നടിയുടെ ഇൻസ്റ്റാ സ്റ്റോറിയെന്നാണ് ആരാധകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *