മൂവാറ്റുപുഴ: മൂവാറ്റുപുഴ പേഴക്കാപ്പിള്ളിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശിയായ ഷുക്കൂർ അലിയാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഇയാളെ പായിപ്ര കുരിശും പടിക്ക് സമീപം സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ട പ്രദേശവാസികൾ മൂവാറ്റുപുഴ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് ഷുക്കൂർ അലി എന്നാണ് പൊലീസിന് ലഭ്യമായ വിവരം.