വയനാടിന് കേന്ദ്ര സഹായം: വിചിത്ര മറുപടിയുമായി സുരേഷ് ഗോപി

Kerala

കൊച്ചി: വയനാട് ദുരിതബാധിതർക്കുള്ള കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമങ്ങളോട് വിചിത്ര മറുപടിയുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേന്ദ്രസഹായം വൈകുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിക്കൂ എന്നായിരുന്നു സുരേഷ് ​ഗോപിയുടെ മറുപടി. മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങൾ വ്യക്തമായി അറിയാമെന്നും പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല മേഖലയിലെ ദുരന്തപ്രദേശങ്ങൾ നേരിട്ടെത്തി കണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പമുണ്ടായിരുന്നു. കേന്ദ്രം കേരളത്തിനൊപ്പമുണ്ടെന്ന് വയനാട് കളക്ടറേറ്റിൽ വെച്ച് നടന്ന അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടപ്പോഴും യാതൊരുവിധത്തിലുള്ള കേന്ദ്രസഹായങ്ങളും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. വയനാട് ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ പുനരധിവാസത്തിനായി കേന്ദ്ര സഹായം ആവശ്യപ്പെട്ട് വിശദമായ നിവേദനവും സംസ്ഥാനം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *