പാലക്കാട്: അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ആലത്തൂർ എസ്ഐക്ക് രണ്ടുമാസത്തെ തടവ്. എസ്ഐ വി.ആർ റെനീഷിനെതിരെയാണ് ഹൈക്കോടതി നടപടി. എന്നാൽ ഒരു വർഷത്തിനിടെ സമാന പ്രവൃത്തികളിൽ ഉൾപ്പെട്ടാൽ മാത്രമെ ശിക്ഷ നടപ്പാക്കുകയുള്ളൂ.
മുഴുവൻ പൊലീസുകാർക്കും ഇതൊരു പാഠമാകണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിധിപ്രസ്താവത്തിൽ പറഞ്ഞു. ആലത്തൂർ പൊലീസ് സ്റ്റേഷനിൽ വാഹനം വിട്ടുനൽകാൻ കോടതി ഉത്തരവുമായെത്തിയ അഭിഭാഷകനോട് എസ്ഐ അപമര്യാദയായി പെരുമാറുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കോടതി ഇക്കാര്യം നിരീക്ഷിച്ചിരുന്നു.