കോതമംഗലം: താലൂക്ക് ആശുപത്രി വിശപ്പ് രഹിത ആശുപത്രിയാക്കി മാറ്റുന്നതിൻ്റെ ഭാഗമായി നവീകരിച്ച അടുക്കളയുടെയും ഭക്ഷണ വിതരണസംവിധാനങ്ങളുടെയും ഉദ്ഘാടനം. ആൻ്റണി ജോൺ എം എൽ എ നിർവഹിച്ചു .കോതമംഗലം നഗരസഭ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ കളക്ടർ എൻഎസ് കെ ഉമേഷ് ആശുപത്രി ലോഗോ പ്രകാശനവും മുഖ്യ പ്രഭാഷണവും നടത്തി.പീസ് വാലി ചെയർമാൻ പി എം അബൂബക്കർ പാലിയേറ്റീവ് പരിചരണ സന്ദേശം നൽകി. ആശുപത്രി കിച്ചൺ നവീകരണ ഫണ്ട് ഗൾഫ് വ്യവസായി സമീർ പൂക്കുഴിയിൽ നിന്നും ആൻ്റണി ജോൺ എം എൽ എ. ഏറ്റുവാങ്ങി. വിശപ്പ് രഹിത ഫണ്ട് പി ആർ വിജയനിൽ നിന്നും നഗരസഭ ചെയർമാൻ കെ കെ ടോമി ഏറ്റുവാങ്ങി.
നഗരസഭ വൈ.ചെയർമാൻ സിന്ധു ഗണേഷ്, നഗരസഭ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻമാരായ കെ എ നൗഷാദ്, കെ വി തോമസ്, നഗരസഭ പ്രതി പക്ഷ നേതാവ് എ ജി ജോർജ്ജ് എന്നിവർ സംസാരിച്ചു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.സാംപോൾ സ്വാഗതവും ബിജോയ് പി എസ് നന്ദിയും പറഞ്ഞു.