‘Diwa 2023’; ഡി. പോൾ പബ്ലിക് സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു.

Education

കുറവിലങ്ങാട് :എല്ലാ വ്യക്തികളും എന്തെങ്കിലും പ്രത്യേക കഴിവുകളോടെയാണ് ഈ ഭൂമിയിൽ ജനിക്കുന്നതെന്നും അത് വളർത്തിയെടുക്കുവാൻ വിദ്യാഭ്യാസ കാലഘട്ടം ഉപയുക്തമാക്കണമെന്നും നിരവധി മ്യൂസിക് ആൽബങ്ങളിലൂടെ പ്രശസ്തയായ സിസ്റ്റർ റിൻസി അൽഫോൻസ് എസ് ഡി. കുറവിലങ്ങാട് ഡീപോൾ പബ്ലിക് സ്കൂളിലെ കലോത്സവം ‘Diwa 2023: ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.

ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫാദർ സെബാസ്റ്റ്യൻ പൈനാപ്പിള്ളിൽ അധ്യക്ഷത വഹിച്ചു.സ്കൂൾ വൈസ് പ്രിൻസിപ്പൽ സോണിയ തോമസ് ഹെഡ് ബോയ് ജിബിൻ തോമസ്, ഹെഡ് ഗേൾ ഗൗരി നന്ദന തുടങ്ങിയവർ പ്രസംഗിച്ചു. 25 വേദികളിലായി സ്കൂൾ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *