സഞ്ജു വീണ്ടും ക്രീസിലേക്ക്

National Sports

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടീമിൽ വീണ്ടും ഇടം പിടിച്ച് മലയാളി താരമായ സഞ്ജു സാംസൺ. വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ ആണ് ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു വീണ്ടും ക്രീസിലേക്ക് ഇറങ്ങുന്നത്.

വിരാട് കോഹ്‌ലി കളിച്ചിരുന്ന മൂന്നാം നമ്പറിലാണ് സഞ്ജു സാംസൺ കളിക്കുക. സഞ്ജുവിന് പുറമെ യുവതാരം അക്സർ പട്ടേലും ഇന്ത്യൻ ടീമിൽ മടങ്ങിയെത്തി.ഏഴാമനായാണ് ബൗളിങ് ഓൾ റൗണ്ടറായ അക്സർ എത്തുന്നത്.

ഇന്നത്തെ മത്സരത്തിൽ രോഹിത് ഷർമ്മയും വിരാട് കോഹ്‌ലിയും കളിക്കുന്നില്ല.ഇതിനാൽ ഹാർദിക്ക് പാണ്ഡ്യയാണ് രോഹിത്തിന് പകരം ഇന്ന് ക്യാപ്റ്റന്റെ കുപ്പായമണിയുന്നത്.

ഷാർദുൾ താക്കൂർ, ഉമ്രാൻ മാലിക്ക്, മുകേഷ് കുമാർ എന്നിവരാണ് ഇന്ത്യയുടെ ബൗളിങ് നിരയിൽ ഉള്ളത്.വെസ്റ്റ് ഇൻഡീസ് നിരയിൽ റോവമാൻ പവൽ, ഡോമിനിക് ഡ്രേക്ക്സ് എന്നിവർ പുറത്തായി. അൻസാരി ജോസഫ് വിൻഡീസ് നിരയിൽ തിരിച്ചെത്തിയിട്ടുണ്ട്.

മത്സരത്തിൽ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ഇന്ത്യയുടെ ഇന്നത്തെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *