ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ വിജയം. ഇന്ന് ഇപ്സിച് ടൗണിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് നേടിയത്. എർലിംഗ് ഹാളണ്ട് ഹാട്രിക്കുമായി മാഞ്ചസ്റ്റർ സിറ്റിയെ മുന്നിൽ നിന്ന് നയിച്ചു.
ഇപ്സിചിന്റെ ഗോളോടെ ആയിരുന്നു കളി തുടങ്ങിയത്. ഏഴാം മിനുട്ടിൽ ഷ്മോഡിക്സിലൂടെ ഇപ്സിച്ച് ടൗൺ ലീഡ് എടുത്തു. അതോടെ സിറ്റി ഉണർന്ന് കളിക്കാൻ തുടങ്ങിയതിന്റെ ഫലമായി മൂന്ന് മിനുട്ടിൽ മൂന്ന് ഗോളുകളോടെ 3-1 എന്ന ലീഡിലേക്ക് മാഞ്ചസ്റ്റർ സിറ്റി മാറി.
ആദ്യ ഹാളണ്ടിലൂടെ സമനില ഗോൾ വന്നു. തൊട്ടു പിന്നാലെ ഒരു കെവിൻ ഡി ബ്രുയിനെയുടെ സ്ട്രൈക്ക്, സിറ്റിക്ക് ലീഡ്. വീണ്ടും ഹാളണ്ടിന്റെ രണ്ടാം ഗോൾ. സ്കോർ 3-1. ഇതിനു ശേഷം ആദ്യ പകുതിയിൽ സിറ്റിയുടെ 2 ഷോട്ടുകൾ പോസ്റ്റിൽ തട്ടി മടങ്ങി.