പുതിയ അപ്ഡേറ്റുകളുമായി ഇൻസ്റ്റാഗ്രാം

Entertainment

പുതിയ പ്രൊഫൈൽ ലേഔട്ട് ഡിസൈൻ പരീക്ഷിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം. നിലവിൽ ചതുരാകൃതിയിലുള്ള ബ്ലോക്കുകളിലാണ് ചിത്രങ്ങൾ കാണിക്കുന്നത്. പുതിയ അപ്ഡേറ്റ് വരുന്നതോടെ കുത്തനെയുള്ള ദീർഘ ചതുരാകൃതിയിലാണ് ചിത്രങ്ങളും വീഡിയോയും അടങ്ങുന്ന ഉള്ളടക്കങ്ങൾ പ്രദർശിപ്പിക്കുകയെന്ന് റിപ്പോർട്ടുകൾ പറയുന്നത്. നിരവധി പേർക്ക് ഈ അപ്ഡേറ്റ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. പരിമിതമായ ആളുകൾക്ക് മാത്രമാണ് ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാകുകയെന്ന് ഇൻസ്റ്റാഗ്രാം വക്താവ് ക്രിസ്റ്റീൻ പൈ വ്യക്തമാക്കിയതായി ദി വെർജ് റിപ്പോർട്ട് ചെയ്തു.

പലരുടെയും ഇൻസ്റ്റഗ്രാമിൽ വെർട്ടിക്കലായാണ് പോസ്റ്റുകളെല്ലാം കാണിക്കുന്നത്. 4/3, 9/16 എന്നീ അളവുകളിലാണ് അവയെന്നും അത്തരം ചിത്രങ്ങളെ സമചതുരമാക്കി വെട്ടിമുറിക്കുന്നത് ക്രൂരമാണെന്നും ഇൻസ്റ്റാഗ്രാം മേധാവി ആദം മൊസേരി പറഞ്ഞു. ഇൻസ്റ്റയിൽ ചതുരത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്ന കാലത്തുള്ളതാണ് പ്രൊഫൈലിലെ ചതുരങ്ങളെന്നും അദ്ദേഹം പറയുന്നു. 2015 ൽ ചതുരത്തിലുള്ള ചിത്രങ്ങൾ ഒഴിവാക്കിയതാണ്. എന്നാൽ ഈ സമചതുരത്തിലുള്ള ഗ്രിഡുകളായി പ്രൊഫൈൽ ക്രമീകരിച്ചിട്ടുള്ള ഉപഭോക്താക്കൾക്ക് ഈ മാറ്റം ചിലപ്പോൾ ഇഷ്ടമാകാനിടയില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

റീൽസും, കരോസലുകളും 9/16 ഫോർമാറ്റിലുള്ള വെർട്ടിക്കൽ ഫോർമാറ്റിലും സാധാരണ പോസ്റ്റുകളായി പങ്കുവെക്കുന്ന ചിത്രങ്ങൾ 4/3 ഫോർമാറ്റിലുമാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്നത്.ചില ഫോട്ടോഗ്രഫി, മോഡലിങ് അധിഷ്ഠിത പേജുകളിൽ വലിയ ചിത്രങ്ങൾ സമചതുരമായി മുറിച്ച് ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ക്രമീകരിച്ചവരുണ്ട്. അത്തരക്കാർക്ക് ഈ മാറ്റം തിരിച്ചടിയാകാൻ സാധ്യതയുണ്ട്. കൂടുതലും വെർട്ടിക്കൽ ഉള്ളടക്കങ്ങൾ പങ്കുവെച്ചവർക്ക് ഇത് ഗുണകരമാവുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *