പാരിസ് ഒളിംപിക്സ്; പുരുഷ ഫുട്ബോളിൽ സ്പെയ്നിന് സ്വർണം

Sports

പാരിസ്: യൂറോ കപ്പ് നേട്ടത്തിന് പിന്നാലെ പാരിസിൽ ഒളിംപിക്സ് ഫുട്ബോളിലും സ്പെയിൻ രാജാക്കന്മാർ. ആവേശകരമായ ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിയാണ് സ്പെയിൻ ഒളിംപിക്സ് ഫുട്ബോളിൽ സ്വർണം സ്വന്തമാക്കിയത്. എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ മൂന്നിനെതിരെ അഞ്ച് ​ഗോളുകൾക്കാണ് സ്പാനിഷ് സംഘത്തിന്റെ വിജയം. 32 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് സ്പെയ്ൻ ഒളിംപിക്സിൽ സ്വർണം നേടുന്നത്.

നിശ്ചിത സമയത്ത് ഇരുടീമുകളും മൂന്ന് ​ഗോളുകൾ വീതം നേടി സമനില പാലിച്ചു. മത്സരത്തിന്റെ 12–ാം മിനിറ്റിൽ ഫ്രാൻസാണ് ആദ്യം വലകുലുക്കിയത്. എൻസോ മില്ലറ്റാണ് ആദ്യ ഗോൾ നേടിയത്. 18–ാം മിനിറ്റിൽ ഫെർമിൻ ലോപ്പസ് സ്പെയ്നിനായി സമനില ​ഗോൾ നേടി. 26-ാം മിനിറ്റിൽ വീണ്ടും ലോപ്പസിന്റെ ​ഗോളിൽ സ്പെയ്ൻ മുന്നിലെത്തി. പിന്നാലെ 29–ാം മിനിറ്റിൽ അലക്സ് ബെയ്നയുടെ ​ഗോളിൽ സ്പാനിഷ് സംഘം ഒന്നിനെതിരെ മൂന്ന് ​ഗോളിന് മുന്നിലായി.

Leave a Reply

Your email address will not be published. Required fields are marked *