വടക്കൻ പറവൂർ: എറണാകുളം-അങ്കമാലി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അഞ്ചാമത് ‘ടിങ്കർഫെസ്റ്റ് – 2K26’ (TINKERFEST – 2K26) ശാസ്ത്ര-സാങ്കേതിക മേള വടക്കൻ പറവൂർ സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ നടത്തപ്പെട്ടു. ‘സുസ്ഥിര വികസന ലക്ഷ്യങ്ങളിലൂടെ ഗുണനിലവാരമുള്ള ജീവിതത്തിലേക്ക്’ (Reaching Out Quality Life Through Sustainable Development Goals) എന്നതാണ് ഈ വർഷത്തെ പ്രധാന പ്രമേയം.
നവംബർ 27 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് മേള നടന്നത്. തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജ് പ്രൊഫസർ ഡോ. ജെസ്സി ജോൺ മേളയിൽ മുഖ്യാതിഥിയായി പങ്കെടുത്തു.
കോർപ്പറേറ്റ് മാനേജർ റവ. ഫാ. തോമസ് നങ്ങേലിമാലിൽ, അസി. കോർപ്പറേറ്റ് മാനേജർ റവ. ഫാ. വർഗീസ് പാലാട്ടി, സ്കൂൾ മാനേജർ റവ. ഡോ. സെബാസ്റ്റ്യൻ വടക്കുംപാടൻ, അസി. വികാരി റവ. ഫാ. സിറിൽ പാലയ്ക്കൽ, പ്രധാനാധ്യാപിക ശ്രീമതി ജിൽ പോൾ എ. പി. എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. എറണാകുളം-അങ്കമാലി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി എ.ടി.എൽ. കോ-ഓർഡിനേറ്റർ ഡോ. ആശ പി., സെന്റ് അലോഷ്യസ് ഹൈസ്കൂൾ എ.ടി.എൽ. കോ-ഓർഡിനേറ്റർ ശ്രീമതി ദീപ്തിക്കുട്ടി ജോൺ എന്നിവർ പരിപാടിയുടെ ഏകോപനത്തിൽ ചുക്കാൻ പിടിച്ചു. പതിനൊന്ന് വിദ്യാലയങ്ങളിൽ നിന്നായി 160 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.
ടിങ്കർഫെസ്റ്റ് – 2026 ശാസ്ത്ര-സാങ്കേതിക മേള
