ന്യൂയോർക്ക് ആസ്ഥാനമായ യുണൈറ്റഡ് നേഷൻസ് ഗ്ലോബലുമായി അഫിലിയേറ്റ് ചെയ്ത് ന്യൂഡൽഹിയിൽ പ്രവർത്തനം നടത്തി വരുന്ന നാഷണൽ ചൈൽഡ് ഡവലപ്മെന്റ് കൗൺസിൽ പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡന്റും, പാട്ടിന്റെ കൂട്ടുകാർ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സാംസ്കാരിക പ്രവർത്തകൻ പനച്ചമൂട് ഷാജഹാന് എക്സ്സലൻസ് ലീഡർ ഷിപ്പ് അവാർഡ് നൽകി ആദരിക്കുന്നു.
നവംബർ 14 ന് അഞ്ചൽ ബാബാജി ഹാളിൽ ഗ്ലോബൽ ഗുഡ്വിൽ അംബാസ്സിഡറും എൻ. സി. ഡി. സി മാസ്റ്റർ ട്രൈനറുമായ ബാബ അലക്സാണ്ടറിന്റെ അദ്ധ്യക്ഷതയിൽ പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയും മാനേജിങ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ അവാർഡ് നൽകും. കേരള കൗമുദി റിപ്പോർട്ടർ ജഗദീഷ് അഞ്ചൽ, കല്ലമ്പലം ഓക്സ്ഫോർഡ് സ്കൂൾ സീനിയർ പ്രിൻസിപ്പൽ അജ്മൽ സുലൈമാൻ, ലൈബ്രേറിയൻ സൗമ്യ ഷംനാദ്,എൻ. സി. ഡി.സി, പി.ആർ. ഒ മാരായ ഷെഹിന ആസിഫ്, അൻസ സമീർ എന്നിവർ പ്രസംഗിക്കും. മുൻ പുനലൂർ മുനിസിപ്പൽ വൈസ് ചെയർമാൻ ധർമ്മരാജൻ, ഉമ്മൻചാണ്ടി ആശ്രയ കേന്ദ്രം പ്രസിഡണ്ട് എം. ഇ. അനസ്, വോളിബോൾ താരം നിസാർ. കെ. നിലവ് എന്നിവരെയും ആദരിക്കുന്നു.
പനച്ചമൂട് ഷാജഹാന് എൻ. സി. ഡി. സി എക്സലൻസ് ലീഡർഷിപ്പ് അവാർഡ്
