തിരുവനന്തപുരം :കേരള മുസ്ലിം ജമാഅത് കൗൺസിൽ ആറ്റിങ്ങൽ മണ്ഡലത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗാന്യേഷ് കുമാർ രാജിവക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു കേരള മുസ്ലിംജമാഅത് കൗൺസിൽ ആറ്റിങ്ങൽ മണ്ഡലത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലി നടത്തി.കെ പി അഹമ്മദ് മൗലവി പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തു .നിസാമുദ്ധീൻ മൗലവി അദ്ധ്യക്ഷത വഹിച്ചു. നജീബുദ്ധീൻ ഇഷാമി സ്വാഗതം പറഞ്ഞു.മറ്റു മതപണ്ഡിതരും സാമുദായിക സാംസ്കാരിക നായകരും പ്രതിഷേധ റാലിയിൽ അണിചേർന്നു.
കേരള മുസ്ലിം ജമാഅത് കൗൺസിൽ ആറ്റിങ്ങൽ മണ്ഡലത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ റാലി
