നാഷണൽ ഹൈവേ അതോറിറ്റിയും സംസ്ഥാന സർക്കാരും ചേർന്ന് കോടിക്കണക്കിന് രൂപ മുടക്കി പണിത കഴക്കൂട്ടം കോവളം കാരോട് ദേശീയപാതയിൽ കഴക്കുട്ടത്ത് നിന്നും കോവളം വഴി കാരോടേയ്ക്ക് സാധാരണ ജനങ്ങൾക്കും യാത്രക്കാർക്കും ഉപകാരപ്പെടുന്ന രീതിയിൽ കെ.എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ കോവളം നിയോജക മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തക സമ്മേളനം ഒരു പ്രമേയത്തിലൂടെ സംസ്ഥാന ഗവർമെൻ്റിനോട് ആവശ്യപ്പെട്ടു . യോഗം രാഷ്ട്രീയ ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡോ. എ . നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു . നിയോജക മണ്ഡലം പ്രസിഡൻ്റ് തെന്നൂർക്കോണം ബാബു അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് മലയിൻകീഴ് ചന്ദ്രൻ നായർ, പരശുവയ്ക്കൽ രാജേന്ദ്രൻ , വി .സുധാകരൻ, വിഴിഞ്ഞം ജയകുമാർ, അഡ്വ ജി. മുരളീധരൻ , കരിച്ചൽ ഗോപാലകൃഷ്ണൻ, ടി. വിജയൻ, ആർ. ബാഹുലേയൻ, കോവളം രാജൻ, തിങ്കൾ ഗോപകുമാർ, വിഴിഞ്ഞം സഫറുള്ളാ ഖാൻ തുടങ്ങിയവർ സംസാരിച്ചു
