ഡൽഹി: ഡ്രൈവറില്ലാത്ത ഓട്ടോമാറ്റിക് കാറുകൾ ഇന്ത്യയിൽ അനുവദിക്കില്ലന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഇത്തരം വാഹനങ്ങളുടെ വരവോടെ 80 ലക്ഷം ഡ്രൈവർമാരുടെ തൊഴിൽ നഷ്ടമാകാൻ കാരണമാകുമെന്ന് ഗഡ്കരി പറഞ്ഞു.
ടെസ്ല ഉൾപ്പടെയുള്ള കമ്പനികൾ ഡ്രൈവർ ഇല്ലാത്ത കാറുകൾ ഇന്ത്യയിൽ കൊണ്ടു വരാൻ ശ്രമിക്കുമ്പോഴാണ് ഗഡ്കരിയുടെ ഈ പ്രസ്താവന. അതേസമയം ടെസ്ലയുടെ സാധാരണ കാറുകൾ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും.