ഉത്തർപ്രദേശിലെ ശക്തമായ മഴയിൽ പതിനേഴ് പേർ കൂടി മരിച്ചു

National

ലക്നൗ: ഉത്തർപ്രദേശിലെ ശക്തമായ മഴയിൽ പതിനേഴ് പേർ കൂടി മരിച്ചു. ബൽറാംപൂർ, പിലിഭിത്, ശ്രാവസ്തി, കനൗജ്, പ്രയാഗ്‌രാജ്, കൗശാംബി, പ്രതാപ്ഗഢ് എന്നീ ജില്ലകളിൽ ഇടിമിന്നലേറ്റും പാമ്പുകടിയേറ്റും മുങ്ങിയുമാണ് ആളുകൾ മരിച്ചത്. പതിനേഴ് മരണങ്ങളിൽ പത്തും പ്രയാഗ്‌രാജ്, കൗശാമ്പി, പ്രതാപ്ഗഡ് എന്നിവിടങ്ങളിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രളയബാധിത പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വിശകലനം ചെയ്യുകയും യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. ചൊവ്വാഴ്ച പിലിഭിത്തിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ഏഴുപേരെ ഇന്ത്യൻ വ്യോമസേന രക്ഷപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *