മാർത്താണ്ഡവർമ്മ പഴയ പാലം അഞ്ചാം തീയതി തുറന്നുകൊടുക്കും

അറ്റകുറ്റപ്പണി നടത്തുന്ന മാർത്താണ്ഡവർമ്മ പഴയ പാലം അഞ്ചാം തീയതി ഗതാഗത്തിനായി തുറന്നുകൊടുക്കും.
പാലത്തിൻ്റെ എക്സ്പൻഷൻ ജോയിൻ്റുകളുടെ അറ്റകുറ്റപണി പൂർത്തി യായി. ഇനി 5 ദിവസം ഉറക്കാനുള്ള (Curing) സമയം നൽകിയ ശേഷമായിരിക്കും തുറന്നുകൊടുക്കുക.

പാലത്തിലെ അഞ്ച് എക്സ്പാൻഷൻ ജോയിന്റുകളിലും കമ്പികൾ പുനസ്ഥാപിച്ച് സിമൻറ് വർക്ക് കഴിഞ്ഞു.
ആലുവ എംഎൽഎ അൻവർ സാദത്ത്, റൂറൽ എസ്.പി സുദർശൻ, ആലുവ നഗരസഭ ചെയർപേഴ്സൺ സൈജി ജോളി, ആലുവ ഡിവൈഎസ്പി ബൈജു പൗലോസ് എന്നിവർ പാലം സന്ദർശിച്ച് നിർമ്മാണ പുരോഗതി വിലയിരുത്തി.

പാലം അടച്ചിടുന്ന തുടർന്നുള്ള അഞ്ചു ദിവസവും എല്ലാവരും സഹകരിക്കണമെന്നും എസ് പി അഭ്യർത്ഥിച്ചു കഴിഞ്ഞ ദിവസത്തെ പോലെ തന്നെ ഇന്നലെയും ദേശീയപാതയിൽ ഇരുവശത്തേക്കും ഒരു കിലോമീറ്റർ ഓളം വാഹനങ്ങളുടെ നീണ്ട നിര നീണ്ടു.

Leave a Reply

Your email address will not be published. Required fields are marked *