ഓർമ്മകൾ പെയ്യുന്ന ഇടനാഴികൾ ” എന്ന പുസ്തകത്തിന്റെ പ്രകാശനo

ഡോ. ദിവ്യ ദിവാഷ് എഴുതിയ “ഓർമ്മകൾ പെയ്യുന്ന ഇടനാഴികൾ ” എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഹിമ. കെ, ഐഎഎസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുകയും ലോ അക്കാഡമി പ്രിൻസിപ്പലും, പ്രശസ്ത പാചകവിദഗ്ദയും ആയ ഡോ. ലക്ഷ്മി നായർ ബുക്ക്‌ പ്രകാശനം ചെയ്തു, മിനി കൊട്ടൂരെത് പുസ്തകം ഏറ്റുവാങ്ങി. കവി അനിൽ നീണ്ടകര, എഴുത്തുകാരൻ ജിതേഷ് ദാമോദർ, സിനിമ സംവിധായകൻ രാജ്മോഹൻ. R, ചിത്രകാരൻ വിപിൻദാസ് കണ്ണൂർ തുടങ്ങി ഒട്ടേറെ പ്രശസ്തർ പങ്കെടുത്തു.തുടർന്ന് നടത്തിയ ചിത്ര പ്രദർശനത്തിൽ ശ്രീ വിപിൻ ദാസ് കണ്ണൂർ ചിത്രകല ലൈവ് ഡെമോൺസ്ട്രഷൻ നടത്തി ക്ലാസ്സ്‌ എടുക്കുകയും, ചിത്രകാരന്മാരായ രമേശ്വരി, ജോൺസി മാത്യു, രാജീവ്‌ ബാലകൃഷ്ണൻ, രമ ദേവി, ശശികല എന്നിവരുടെ ചിത്രപ്രദർശനവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *