തൊണ്ടിമുതലായ എംഡിഎംഎ മോഷ്ടിച്ച പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന് എസ്ഐ അനസാണ് അറസ്റ്റിലായത്. കമ്മീഷണര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇയാളെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. അനസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം 89 ഗ്രാം എംഡിഎംഎയുമായി ഒരാളെ പിടികൂടിയിരുന്നു. അതേ തൊണ്ടിമുതലില്‍ നിന്നും ഒരുഭാഗമാണ് ഇയാള്‍ മോഷ്ടിച്ചത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത ശേഷം അറസ്റ്റ് ചെയ്ത പ്രതിയെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
കോടതിയില്‍ ഹാജരാക്കാന്‍ എംഡിഎംഎ പുറത്തെടുത്തപ്പോഴാണ് അതില്‍ കുറവുണ്ടെന്ന് മനസിലായത്. സിസിടിവി പരിശോധനയിലാണ് അനസാണ് തൊണ്ടിമുതല്‍ മോഷ്ടിച്ചതെന്ന് വ്യക്തമായത്. ഓപ്പറേഷന് തൂഫാനുമായി ബന്ധപ്പെട്ട് ലഹരിയുമായി ബന്ധപ്പെട്ട പല പരിപാടികളിലും പങ്കെടുത്ത് സംസാരിച്ചിട്ടുള്ള ഉദ്യാഗസ്ഥനാണ് അനസ്.
