നോർത്ത് പറവൂർ : പറവൂർ നഗരസഭയുടെ നിർമലം പദ്ധതി ക്യാമ്പയിൻ്റെ ഭാഗമായി നാടിനെ വൃത്തിയുള്ളതും ആരോഗ്യകരവുമായ പ്രദേശമാക്കി മാറ്റുക എന്ന ലക്ഷ്യത്തിൽ നഗരസഭ അഞ്ചാം വാർഡ് തല ഉദ്ഘാടനം മാർതോമ ചർച്ച് റോഡിൽ നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ലൈജി ബിജു അധ്യക്ഷയായി. പാർക്ക് വ്യൂ റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് കെ.കെ രാജൻ, മാർതോമ ചർച്ച് റോഡ് അസോസിയേഷൻ പ്രസിഡൻ്റ് ബി. അനിൽകുമാർ, വാർഡ് ആശ വർക്കർ ജിജി രാജി എന്നിവർ സംസാരിച്ചു. റസിഡൻ്റ്സ് അസോ. ഭാരവാഹികൾ, ഹരിത കർമ്മസേന, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
നിർമലം പദ്ധതി പറവൂരിൽ തുടക്കമായി.
