പറവൂർ നഗരസഭ സാഹിത്യ സദസ്.

നോർത്ത് പറവൂർ : പറവൂർ നഗരസഭ മുസിരീസ് ലൈബ്രറിയുടെ പ്രതിമാസ സാഹിത്യ സദസും , ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ പ്രസംഗം, ക്വിസ്സ്, മത്സര വിജയികൾക്കുള്ള സമ്മാനദാനവും, വയലാർ അനുസ്‌മരണവും സംയുക്തമായി ലൈബ്രറി ഹാളിൽ വച്ച് നടന്നു. അരുൺ എഴുത്തച്ചൻ എഴുതിയ “വിശുദ്ധ പാപങ്ങളുടെ ഇന്ത്യ “എന്ന പുസ്തക ചർച്ചയുമായി നടന്ന ചടങ്ങുകൾ നഗരസഭ ചെയർമാൻ രമേഷ് ഡി കുറുപ്പ് ഉദ്ഘാടനം ചെയ്തു നഗരസഭ വിദ്യഭ്യാസ കലാ-കായിക കമ്മിറ്റി ചെയർമാൻ കെ.ജി ഹരിദാസൻ അധ്യക്ഷനായി ലൈബ്രറി കൗൺസിൽ മെമ്പർ വിനോയ്കുമാർ പുസ്‌തക അവലോകനം നടത്തി. എഴുത്താൾ അരുൺ എഴുത്തച്ചൻ ചർച്ചക്ക് മറുപടി പറഞ്ഞു. പ്രതിപക്ഷ കൗൺസിൽ ലീഡർ സി. എ രാജീവ്, പ്രൊഫ. കെ.ജി ഉണ്ണികൃഷ്ണൻ, അപർണ ആരൂഷി, പി.എസ് ലിജിൽ എന്നിവർ സംസാരിച്ചു. തുടർന്ന് എഴുത്താൾ ആദരവും, സമ്മാനദാനവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *