മലപ്പുറം: രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വോട്ടർമാരുടെ അവകാശങ്ങളും സംരക്ഷിക്കപ്പെടാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ഫോർവേഡ് ബ്ലോക്ക് സംസ്ഥാന ജനറൽ സെക്രട്ടറി ടി. മനോജ് കുമാർ അഭിപ്രായപ്പെട്ടു.
ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ജില്ലാ കമ്മിറ്റിയുടെ വിപുലീകരിച്ച കമ്മിറ്റി യോഗവും ആസാദ് ഹിന്ദ് സർക്കാരിന്റെ സ്ഥാപക ദിനാഘോഷവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ സെക്രട്ടറി കെ.പി അനസ് അധ്യക്ഷത വഹിച്ചു. കാളികാവിലെ പാർട്ടി നേതാവ് റഹ്മത്തുല്ലയ്ക്കതിരെ ചില രാഷ്ട്രീയ നേതാക്കൾ നടത്തിവരുന്ന നീക്കങ്ങളെ യോഗം അപലപിച്ചു. എൻ.എ. മുഹമ്മദ് കുട്ടി മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കല്ലറ മോഹൻദാസ്, എ.ഐ.വൈ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ സജി,പി. ഗിരീഷ്‌കുമാർ, ആബിദ് തങ്ങൾ, പി.എ. റഹ്മാൻ വളാഞ്ചേരി, റഹ്മത്തുല്ല കുപ്പണത്ത്, അഷ്‌റഫ് പട്ടർകുളം, സി.കെ. ഗഫൂർ, മൊയ്തീൻകുട്ടി പാറപ്പുറത്ത്, നൗഷാദ് പാലക്കാട് എന്നിവർ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളും പാർട്ടി പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.

