ഗ്യാനേഷ് കുമാറിനെതിരായ ഇംപീച്ച്മെന്റ് നോട്ടീസ് : ചട്ടപ്രകാരം തീരുമാനമെടുക്കുമെന്ന് ഓം ബിർള

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയാൽ ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ച് തീരുമാനമെടുക്കുമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള. ന്യൂഡൽഹിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്പീക്കർ.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ പുറത്താക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിന് തുല്യമായ ഭരണഘടനാ നടപടിയാണെന്ന് ഓം ബിർള ഓർമിപ്പിച്ചു. നേരത്തേ പ്രതിപക്ഷം നൽകിയ നീക്കങ്ങൾ ലോക്‌സഭാ സ്പീക്കറും രാജ്യസഭാ അധ്യക്ഷനും തള്ളിയിരുന്നു. നടപടികൾ ആരംഭിക്കുന്നതിന് ആവശ്യമായ ഉയർന്ന ഭരണഘടനാ മാനദണ്ഡങ്ങൾ പ്രഥമദൃഷ്ട്യാ പാലിക്കുന്നില്ലെന്നായിരുന്നു ഇരുവരുടെയും നിലപാട്.

തെരഞ്ഞെടുപ്പ് കമീഷനും കേന്ദ്രസർക്കാരിനുമെതിരെ പ്രതിപക്ഷവും വിവിധ സാമൂഹിക സംഘടനകളും പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ബിർളയുടെ പ്രതികരണം. ഒക്ടോബർ 26, 27 തീയതികളിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 12-ാമത് ബ്രിക്സ് പാർലമെന്ററി ഫോറത്തിന് മുന്നോടിയായാണ് ബിർളയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *