തിരുവനന്തപുരത്തെ ഏറ്റവും വലിയ ചാരിറ്റി സംഗീത കൂട്ടായ്‌മയായ പാട്ടിന്റെ കൂട്ടുകാരും വനിതാ വിംഗ് വാനമ്പാടികളും രൂപീകരിച്ച മ്യൂസിക് അക്കാദമി കിഴക്കേകോട്ട ആറ്റുകാൽ ഷോപ്പിംഗ് കോംപ്ലക്സ് പാട്ടരങ്ങിൽ ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ സംഗീത ക്ലാസ്സുകൾ ഗാന രചയിതാവും സംഗീത സംവിധായകനുമായ ഏകലവ്യാശ്രമം മഠാധിപതി സ്വാമി അശ്വതി തിരുനാൾ ഉദ്ഘാടനം ചെയ്തു. നൃത്ത ക്ലാസുകളുടെ ഉദ്ഘാടനം മ്യൂസിക് കമ്പോസറും നൃത്ത സംഗീത വിദ്യാലയ ഉടമയുമായ ലൂദറൻ സഭ ബിഷപ്പ് അഡ്വ. റെവ.റോബിൻസൺ ഡേവിഡ് നിർവഹിച്ചു.
വാനമ്പാടികൾ പ്രസിഡണ്ട് അനിതാമ്മ, ഡോ. ബി.വേണുഗോപാലൻ നായർ,ഡോ. വാഴമുട്ടം ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു.പാട്ടിന്റെ കൂട്ടുകാർ ഫൗണ്ടർ സെക്രട്ടറി നയാസ് ഇല്യാസ് സ്വാഗതവും വൈസ് പ്രസിഡണ്ട് ഷിബു നന്ദിയും പറഞ്ഞു.
ശാസ്ത്രീയ സംഗീത ക്ലാസുകൾക്ക് മതമൈത്രി സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ വാഴമുട്ടം ചന്ദ്രബാബുവും ഗാന പരിശീലനത്തിന് സംഗീതജ്ഞൻ ഡോ. ബി. വേണുഗോപാലൻ നായരും നൃത്ത ക്ലാസുകൾക്ക് നൃത്ത അദ്ധ്യാപികമാരായ കാവ്യയും, സതി സ്റ്റീഫനും നേതൃത്വം നൽകും. എല്ലാ പ്രായത്തിൽ ഉള്ളവർക്കും
അവസരമൊരുക്കും.
പാട്ടിന്റെ കൂട്ടുകാർ, വാനമ്പാടികൾ മ്യൂസിക് അക്കാദമിയുടെ സംഗീത, നൃത്ത ക്ലാസ്സുകളുടെ ഉദ്ഘാടനം നടന്നു.
