തിരുവനന്തപുരം :ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ ഡോ:സച്ചിദാനന്ദ സ്വാമിയുടെ ജീവചരിത്രം ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി “The Path of Vision’’ ഇന്ന് (20.11.2026) രാവിലെ 10.00 മണിക്ക് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ റിലീസ് ചെയ്തു. കേരള ലോക് ഭവനിൽ നടന്ന ചടങ്ങിൽ ബ്രഹ്മശ്രീ ഡോ:സച്ചിദാനന്ദ സ്വാമി, സംവിധായകൻ മനോജ് പാലോടൻ, നിർമ്മാതാവ് ഷിനു ബി കൃഷ്ണൻ, ശിവഗിരി മഠം ബ്രഹ്മചാരി അനീഷ് എന്നിവർ പങ്കെടുത്തു. ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ ഡോ: സച്ചിദാനന്ദ സ്വാമിയുടെ ആത്മീയ ജീവിതപഥവും ശിവഗിരിമഠത്തിന്റെ നവോത്ഥാന ദൗത്യവും ദൃശ്യവത്കരിക്കുന്ന ഡോക്യുമെന്ററി ”The Path of Vision” ചാലക്കുടി ഗായത്രി ആശ്രമത്തിലും ശിവഗിരി മഠത്തിലും വച്ച് ഒരാഴ്ചയോളം കൊണ്ടാണ് ഷൂട്ടിംഗ് പൂർത്തിയായത്.
75 മിനിറ്റ് ദൈർഘ്യത്തിൽ ഒരുക്കുന്ന ഈ ഡോക്യൂമെന്ററി നിർമ്മിക്കുന്നത് കലാകേരളം ക്രിയേഷൻസിൻ്റെ ബാനറിൽ ഷിനു ബി കൃഷ്ണനാണ്. സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പ്രകാശ് ഉള്ളിയേരി സംഗീതവും വി.എസ്.പ്രമോദ് രചനയും നിർവഹിക്കുന്നു. ഡോക്യൂമെന്ററി കണ്ട ഗവർണർ അണിയറ പ്രവർത്തകരെ അഭിനന്ദിച്ചു.
കലാകേരളം ക്രിയേഷൻസിൻ്റെ ബാനറിൽ ഷിനു ബി കൃഷ്ണൻ നിർമ്മിച്ച “The Path of Vision’’ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ പ്രകാശനം ചെയ്യ്തു .
