യഥാർത്ഥ സാംസ്ക്കാരിക നായകരെ കണ്ടെത്തണം : മന്ത്രി കെ മുരളീധരൻ .

തിരു: സമൂഹത്തിലെ യഥാർത്ഥ സാംസ്ക്കാരിക നായകരെ കണ്ടത്തുന്നത് പ്രശംസനീയമായ പ്രവർത്തനം തന്നെയാണന്ന് ആരോഗ്യ- ദേവസ്വം മന്ത്രി ശ്രീ കെ മുരളീധരൻ .

ജനസംസ്ക്കാരയുടെ 9-മത് വാർഷികാഘോഷം നിലവിളക്ക് തെളിച്ച് ഉത്ഘാടനം ചെയത് കൊണ്ട് തിരു: Y M C A ഹാളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും ഈ ഗവൺമെൻ്റിൻ്റെ നല്ല പ്രവർത്തനങ്ങളെ ജനങ്ങളിൽ എത്തിക്കുകയും , ഒപ്പം എതിർ അഭിപ്രായങ്ങൾ ഉണ്ടങ്കിൽ അവ ഗവൺമെൻറിനെയും അറിയിക്കുകയും വേണമെന്ന് കെ.മുരളീധരൻ പറഞ്ഞു.

ജനസംസ്ക്കാരയുടെ അംഗമായ ശ്രീമതി ജയകുമാരി ബി.എസ് രചിച്ച ചെറുകഥാ സമാഹരമായ
” മൗന നൊമ്പരം ” എന്ന പുസ്തകം കെ മുരളീധരൻ, കവിയും ,അധ്യാപകനും, കുമാരനാശാൻ അവാർഡ് ജേതാവുമായ ശ്രീ സുമേഷ് കൃഷ്ണന് നൽകി പ്രകാശനം ചെയ്തു.

അക്ഷരങ്ങളെ ഉപാസിക്കുന്ന നവരാത്രി ദിവസങ്ങളിൽ ജനസംസ്ക്കാരയുടെ ഈ വേദിയിൽ എത്താൻ കഴിഞ്ഞതിൽ അതിയായ കൃതാർത്ഥതയുണ്ടന്ന് സുമേഷ് കൃഷ്ണൻ പറഞ്ഞു . മൂകാംബിക ദേവിയെ സ്തുതിച്ചു കൊണ്ടുള്ള ഗാനവും അദ്ദേഹം വേദിയിൽ ആലപിച്ചു.

സമൂഹത്തിലെ വിവിധങ്ങളായ മേഘലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെ വേദിയിൽ മന്ത്രി കെ മുരളീധരൻ ഷാൾ അണിയിച്ച് ആദരിച്ചു.

ജനസംസ്ക്കാര പ്രസിഡൻറ്
ശ്രീ കോട്ടാത്തല മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി കെ , അജന്തൻ നായർ സ്വാഗതം പറഞ്ഞു.
ഗാന്ധിദർശൻ സമിതി വൈസ് പ്രസിഡൻ്റായ കമ്പറ നാരായണൻ ,ചെറുകഥാകൃത്ത് ജയകുമാരി ബി.എസ്,
കൗൺസിലർമാരായ അനിതാ അലക്സ് , കോട്ടമുകൾ സുഭാഷ്, എന്നിവർ ആശംസകൾ അർപ്പിച്ച് കൊണ്ട് പ്രസംഗിച്ചു.

ഉച്ചഭക്ഷണത്തിനു ശേഷം സമൂഹത്തിലെ വിവിധങ്ങളായ വിഷയങ്ങളെ ആസ്‌പദമാക്കിയുള്ള ചർച്ചയും നടന്നു.

✍️ വി.പി പ്രവീൺ

Leave a Reply

Your email address will not be published. Required fields are marked *