പെരുമ്പാവൂർ: ട്വൻ്റി20 പാർട്ടി പെരുമ്പാവൂർ നിയോജക
മണ്ഡലം കൺവെൻഷൻ പാർട്ടി മധ്യമേഖല വൈസ് പ്രസിഡൻ്റ്
അഡ്വ. ചാർളിപോൾ ഉദ്ഘാടനo ചെയ്തു .
പാർട്ടി ഓഫീസിൽ ചേർന്ന സമ്മേളനത്തിൽ നിയോജക മണ്ഡലം പ്രസിഡൻ്റ് ജിബി പാത്തിക്കൽ അധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ മണ്ഡലം പ്രസിഡൻ്റ്
ജോയി തോപ്പിലാൻ, കുറുപ്പംപടി മണ്ഡലം
പ്രസിഡൻ്റ് കെ.എ. മോഹനൻ , ബ്ലോക്ക് പഞ്ചായത്ത്
മെമ്പർ ജിബി ഏലിയാസ്, പഞ്ചായത്ത് മെമ്പർമാരായ ലക്ഷ്മി രെജി, മേഴ്സി ജോയ് , ജോബിനാ മോൾ, ജിഷ ടോമി, മുൻ ബ്ലോക്ക് മെമ്പർ അശ്വതി
രാജ്മോഹൻ എന്നിവർ പ്രസംഗിച്ചു.
35 വർഷത്തോളമായി റീ ടാർ ചെയ്യാതെ കിടക്കുന്ന കീഴില്ലം- കുറുപ്പംപടി റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്നും താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. പഞ്ചായത്ത്, വാർഡ് തല കമ്മിറ്റികൾ പുനഃസംഘടിപ്പിക്കുവാനും മെമ്പർഷിപ്പ് ക്യാമ്പയിൻ
നടത്താനും യോഗം തീരുമാനിച്ചു.
ഫോട്ടോമാറ്റർ :
ട്വൻ്റി20 പാർട്ടി പെരുമ്പാവൂർ നിയോജക
മണ്ഡലം കൺവെൻഷൻ പാർട്ടി മധ്യമേഖല വൈസ് പ്രസിഡൻ്റ് അഡ്വ ചാർളിപോൾ ഉദ്ഘാടനം ചെയ്യുന്നു.ജോയി തോപ്പിലാൻ, ജിബി ഏലിയാസ് ,ജിബി പാത്തിക്കൽ, കെ. എ .മോഹനൻ, മേഴ്സി ജോയി, ജോബിനാ മോൾ, ജിഷ ടോമി, അശ്വതി
രാജ്മോഹൻ എന്നിവർ സമീപം.
ജിബി പാത്തിക്കൽ
നിയോജക
മണ്ഡലം പ്രസിഡൻ്റ്
പെരുമ്പാവൂർ
984777 5115
