വിദ്യാദർശൻ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.

ചേർത്തല: എറണാകുളം അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തനവിഭാഗമായ സഹൃദയ ജർമനി ആസ്ഥാനമായ റേ ഓഫ് ഹോപ്പ് ഫൗണ്ടേഷൻ്റെ സഹകരണത്തോടെ വൈക്കം, ചേർത്തല മേഖലകളിലെ നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികളുടെ പഠന പ്രോത്സാഹനത്തിനായി നടപ്പാക്കുന്ന വിദ്യാദർശൻ ഭാഗമായി എസ്. എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് വിതരണം സംഘടിപ്പിച്ചു. സഹൃദയ മേഖലാ ഓഫീസിൽ മുട്ടം ഫൊറോനാ വികാരി ഫാ. ജോഷി വേഴപ്പറമ്പിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം റേ ഓഫ് ഹോപ്പ് ഫൗണ്ടേഷൻ ചെയർമാൻ ഫാ. തോമസ് മുട്ടം ഉദ്ഘാടനം ചെയ്തു. ജീവിത വിജയത്തിന് ശരിയായ മനോഭാവ രൂപീകരണവും സ്വഭാവ രൂപീകരണവും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. റേ ഓഫ് ഹോപ്പ് പ്രതിനിധികളായ ഫാ. പീറ്റർ ക്ലാംറ്റ്, സ്റ്റെഫി ഗെബിലീൻ എന്നിവർ സ്കോളർഷിപ്പുകൾ വിതരണം ചെയ്തു. സഹൃദയ ഡയറക്ടർ ഫാ. ആൻ്റണി പുതിയാപറമ്പിൽ, ജോയിൻ്റ് ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, അസി. ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളി, ഫാ. ജോയി പ്ലാക്കൽ, നിഷേൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *