‘നടുവണ്ടി’ അവബോധ യാത്രയും ‘സ്‌പൈൻ അപ്’ ചലഞ്ചുമായി ആസ്റ്റർ സ്‌പൈൻ സെന്റർ

കൊച്ചി: ലോക നട്ടെല്ല് ദിനാചരണത്തിന്റെ ഭാഗമായി ആസ്റ്റർ മെഡ്‌സിറ്റി നട്ടെല്ലിന്റെ ആരോഗ്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി ‘നടുവണ്ടി’ അവബോധ യാത്രയും പ്രത്യേക ‘സ്‌പൈൻ അപ്’ ഫിറ്റ്‌നസ് ചലഞ്ചും സംഘടിപ്പിച്ചു. “നടുവിന്റെ കാര്യം പറയാൻ, നാടിന്റെ വഴികളിലൂടെ” എന്ന സന്ദേശമുയർത്തി കളമശ്ശേരി ഡെക്കാത്‌ലണിന്റെ സഹകരണത്തോടെയാണ് ഈ പരിപാടികൾ സംഘടിപ്പിച്ചത്.

ആസ്റ്റർ മെഡ്‌സിറ്റി ന്യൂറോസർജറി സീനിയർ കൺസൾട്ടന്റ് ഡോ. ദിലീപ് പണിക്കർ, പിഎംആർ സീനിയർ കൺസൾട്ടന്റ് ഡോ. കെ. എം. മാത്യു, ആസ്റ്റർ സ്‌പൈൻ സെന്ററിലെ ഡോക്ടർമാരായ ഡോ. അനൂപ് പി. നായർ, ഡോ. അനൂപ് തോമസ്, ഡോ. രഞ്ജിത്ത് കെ. ആർ. എന്നിവർ ചേർന്ന് ആസ്റ്ററിൽ നിന്ന് ഫ്ലാഗ്-ഓഫ് ചെയ്ത ‘നടുവണ്ടി’ കൊച്ചിയുടെ പ്രധാന വഴികൾ ചുറ്റി മറൈൻ ഡ്രൈവ് വരെ സഞ്ചരിച്ച് പൊതുജനങ്ങളിൽ നട്ടെല്ലിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിച്ചു. ആസ്റ്റർ മെഡ്‌സിറ്റിയിൽ വെച്ച് ‘സ്‌പൈൻ അപ്’ പ്രത്യേക ഫിറ്റ്‌നസ് ചലഞ്ചും നടന്നു.

ആസ്റ്റർ സ്പൈൻ സെന്ററും ഫിസിക്കൽ മെഡിസിൻ & റിഹാബിലിറ്റേഷൻ വിഭാഗവും ചേർന്ന് സംഘടിപ്പിച്ച പരിപാടിയിൽ ഹാഫ് സ്ക്വാറ്റ്, പ്ലാങ്ക് തുടങ്ങിയ വെല്ലുവിളികളിലൂടെ പങ്കെടുത്തവർക്ക് അവരുടെ നട്ടെല്ലിന്റെ ആരോഗ്യം പരിശോധിക്കാനും മനസിലാക്കാനും സാധിച്ചു. ശരിയായ വ്യായാമ രീതികൾ പരിചയപ്പെടുത്തുന്നതിനും നട്ടെല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ ഫിറ്റ്‌നസ് ചലഞ്ച് വേദിയായത്.
നടുവേദനയും മറ്റ് നട്ടെല്ല് സംബന്ധമായ പ്രശ്നങ്ങളും ഇന്നത്തെ തിരക്കിട്ട ജീവിതത്തിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *