റിതം വോയിസ് ഓഫ് കേരളയുടെ ഹൃദയരാഗങ്ങൾ

തിരുവനന്തപുരം റിതം വോയിസ് ഓഫ് കേരള സംഗീത കൂട്ടായ്മയുടെ പ്രതിമാസ പരിപാടിയായ ഹൃദയരാഗങ്ങൾ സ്റ്റാച്യു പുളിമൂട് ബാങ്ക് എംപ്ലോയീസ് യൂണിയൻ ഹാളിൽ പതിനേഴാം തീയതി രാവിലെ 9 മണി മുതൽ രാത്രി 8 മണി വരെ വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുന്നു. വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം ചെയർമാൻ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യ ക്ഷതയിൽ പ്രശസ്ത കവിയും ഗാനരചയിതാവുമായ ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര പിന്നണിഗായകൻ എം രാധാകൃഷ്ണൻ ആർ വി കെ ലൈറ്റ് & സൗണ്ട് സിസ്റ്റത്തിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കും.കെ. ഡി. ഒ.ചെയർമാൻ നൗഷാദ് തോട്ടിൻകര, മലയാള വേദി പ്രസിഡന്റ് മുജീബ് റഹ്മാൻ, സെക്രട്ടറി സമീർ കെ തങ്ങൾ,ഫിലിം പി. ആർ. ഒ അജയ് തുണ്ടത്തിൽ, കവിയത്രി ഷംസ്‌ ആബ്ദീൻ, അഡ്വ. ഫസീഹ റഹീം,വിഴിഞ്ഞം ഷാജത്ത്, അബൂബക്കർ തുടങ്ങിയവർ പ്രസംഗിക്കും.തുടർന്ന് പിന്നണി ഗായകരുടെ നേതൃത്വത്തിൽ ഗാനമേളയും നടത്തും.

Leave a Reply

Your email address will not be published. Required fields are marked *