തൃക്കാക്കര: യുപിഐ ഇടപാടുകളിൽ ഏർപ്പെടുത്തിയ എം.ഡി.ആർ (MDR) ചുങ്കം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി സമിതി തൃക്കാക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.ബി.ഐ ശാഖയ്ക്ക് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.
സമര പരിപാടി കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്തു. തൃക്കാക്കര ഏരിയ കമ്മിറ്റി പ്രസിഡന്റ് അഡ്വ. ശിഹാബ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി നദിർഷാ സ്വാഗതവും ട്രഷറർ സത്യൻ നന്ദിയും പറഞ്ഞു.
ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ അബൈദ് മണൂർ, പി.ബി. വത്സലൻ, ജോഷി, സെബാസ്റ്റ്യൻ എന്നിവരും മറ്റ് പ്രമുഖ നേതാക്കളും വ്യാപാരി സമിതി അംഗങ്ങളും പങ്കെടുത്തു.
യുപിഐ ഇടപാടുകളിലെ MDR ചുങ്കം പിൻവലിക്കണമെന്ന് ആവശ്യം; കേരള വ്യാപാരി വ്യവസായി സമിതിതൃക്കാക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.ബി.ഐ ശാഖയ്ക്ക് മുന്നിൽ ധർണ്ണ നടത്തി
