മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി വാഹനാപകടം; 19കാരനായ സുഹൈലിന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

മൂന്നുപേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി വാഹനാപകട കേസിലെ പ്രതിയായ 19കാരൻ സുഹൈലിന് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എക്സൈസ് കമ്മീഷണർ സാംബശിവ റാവുവാണ് നടപടിക്ക് നിർദ്ദേശം നൽകിയത്. ദയ ബാർ കടവന്ത്ര, മൺസൂൺ എംപ്രസ് പാലാരിവട്ടം,മാറിയറ്റ് ഹോട്ടൽ നെടുമ്പാശ്ശേരി എന്നീ ബാറുകൾക്കെതിരെയാണ് നടപടി.

പ്രതിയുടെ പ്രായം 19 വയസ് മാത്രം ആയിരുന്നു. അബ്കാരി നിയമപ്രകാരം 23 വയസിന് താഴെ പ്രായമുള്ളവർക്ക് മദ്യം വിൽക്കാൻ പാടില്ലെന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *