ശിൽപ്പശാല സംഘടിപ്പിച്ചു.

പരപ്പനങ്ങാടി : ഗവ. സ്പെഷ്യൽ ടീച്ചേഴ്സ് ട്രയിനിംഗ് സെൻ്റർ പരപ്പനങ്ങാടി ഒന്നാം വർഷ രണ്ടാം വർഷ വിദ്യാർത്ഥികൾക്കായി ഏക ദിന ശിൽപ്പശാല പുത്തൻപീടിക പുളിക്കലകത്ത് പ്ലാസയിൽ വെച്ച് സംഘടിപ്പിച്ചു. തിയേറ്റർ ആട്സ്, നിയമബോധവൽക്കരണ ക്ലാസ് എന്നിവയിൽ നടന്ന ക്ലാസുകൾ ഹൃദ്യമായി .

തിയേറ്റർ ആട്സ് എന്ന വിഷയത്തിൽ നടക രചയിതാവും സംവിധായകനും നടനുമായ ജയൻ കടക്കാട്ടുപ്പാറ ക്ലാസ് എടുത്തു. സെൻ്റർ കോഡിനേറ്റർ ടി. ജിഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ ലൈബ്രേറിയൻ എ.വി.ജിത്തു വിജയ്, ഓഫീസ് അസിസ്റ്റൻറ് വി.പി.അക്ഷയ ദാസ് എന്നിവർ സംസാരിച്ചു. മുഴുവൻ വിദ്യാർത്ഥികളെയും 4 ഗ്രൂപ്പുകളായി തിരിച്ച് ജയൻ കടക്കാട്ടുപ്പാറ നടത്തിയ ശിൽപ്പശാല വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി 66 വിദ്യാർത്ഥികൾ 4 ഗ്രൂപ്പുകമായി നാടകാവതരണവും നടത്തി.

ഒന്നാം വർഷ വിദ്യാർത്ഥി കെ .നസ്‌ലമോൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഒന്നാം വർഷ വിദ്യാർത്ഥി പി.പി. ഉബൈദത്ത് നന്ദി പറഞ്ഞു.

ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി മഞ്ചേരിയും, തിരൂരങ്ങാടി ലീഗൽ സർവ്വീസ് സെൻ്റെറും ചേർന്ന് സംഘടിപ്പിച്ച ” അഹൻ സ്കീം ” എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ശിൽപ്പശാലയിൽ അഡ്വ. കെ. അഞ്ജല ക്ലാസ് എടുത്തു. സെൻ്റർ കോഡിനേറ്റർ ടി.ജിഷ അധ്യക്ത വഹിച്ച ചടങ്ങിൽ പാര ലീഗൽ വളണ്ടിയർ കെ.എം ഖൈറുന്നീസ, സെൻ്റ്ർ ജീവനക്കാരനായ ടി.വരുൺ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ നിയമപരമായ സംശയങ്ങൾക്ക് അഡ്വ. കെ. അഞ്ജല മറുപടി നൽകി.

രണ്ടാം വർഷ വിദ്യാർത്ഥികളായ സി. സിഥില സ്വാഗതവും, പി.പി. ഷംല നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *