മാക്കേക്കടവ്–നേരേകടവ് പാലം 18 ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും

വൈക്കം: ആലപ്പുഴ നാഷണൽ ഹൈവേയിലെ
തുറവൂരിനേയും
കോട്ടയം ജില്ലയിലെ വൈക്കത്തേയും തമ്മിൽ
ബന്ധിപ്പിക്കുന്ന പുതിയ വികസനപാത തുറവൂർ പമ്പ ഹൈവേ യാഥാർത്ഥ്യമായി.
2026 ഒക്ടോബർ 18 ന് രാവിലെ 9 മണിക്ക്  കേരളത്തിൻ്റ  മുഖ്യമന്ത്രി വി ഡി
സതീശൻ പാലം നാടിനു സമർപ്പിക്കും.
860 മീറ്റർ നീളമുള്ള ഈ പാലം വേമ്പനാട്ടുകായലിനു കുറുകെ തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ മാക്കേ കടവിനേയും വൈക്കം ഉദയനാപുരം പഞ്ചായത്തിലെ നേരെ കടവിനേയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. തലയോലപ്പറമ്പ്, കടുത്തുരുത്തി, പാലാ,  എരുമേലി വഴി പമ്പ വരെ നേരിട്ട്യാത്ര ചെയ്യാൻ സഹായിക്കുന്നതുമായ ഒരു പുതിയ ഹൈവേയാണ് തുറവൂർ പമ്പ ഹൈവേ.

860 മീറ്റർ നീളം വരുന്ന ഈ പാലം നിർമ്മിക്കാൻ 98 കോടി 9 ലക്ഷം രൂപ സർക്കാർ ചെലവഴിച്ചു. ഏകദേശം പത്തുവർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഈ പാലം യാഥാർത്ഥ്യമാകുന്നത്.
കേരളത്തിലെ പൊതു ഗതഗത രംഗത്ത് ഈ പാലം ശ്രദ്ധേയമായ മാറ്റത്തിന് വഴിയൊരുക്കും .

തൈക്കാട്ടുശ്ശേരി പഞ്ചായത്തിലെ
മാക്കേക്കടവിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന്
പൊതുമരാമത്ത് വകുപ്പുമന്ത്രി പി.കെ ബഷീർ അധ്യക്ഷത വഹിക്കും , മുഖ്യമന്ത്രി വി ഡി സതീശൻ പാലം ഉദ്ഘാടനം നിർവ്വഹിക്കും.
എക്‌സൈസ്    സഹകരണ വകുപ്പുമന്ത്രി എം ലിജു,ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്,
ആലപ്പുഴ എം പി കെ.സി. വേണുഗോപാൽ , കോട്ടയം എം.പി. ഫ്രാൻസിസ് ജോർജ്ജ്,  നിയമസഭ ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, കെ. ബിനിമോൻ എം എൽ എ ,
ആലപ്പുഴ ജില്ലാ കളക്ടർ ഷാജി വി നായർ ഐ എ എസ് , കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണ ഐ എ എസ് ,
 ജില്ലാ, ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ എന്നിവർ പ്രസംഗിക്കും.

വൈദ്യുതി പ്രശനത്തിനും പരിഹാരമായി.
വൈക്കത്തുകാർക്ക് പാലത്തോടൊപ്പം തൈക്കാട്ടുശ്ശേരി
കെ എസ് ഇ ബി
സബ്‌സ്റ്റേഷനിൽ നിന്നും ഒരു 11 കെ വി ഫീഡർ ലൈൻ കൂടി ലഭിച്ചു. ആകെ ഒരു ഫീഡർ ലൈനിൽ പ്രവർത്തിച്ചിരുന്ന വൈക്കത്ത് ഇനി അടിയന്തിരഘട്ടങ്ങളിൽ കറൻ്റ് ഇല്ലാതാകുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും. ഇതിനു വേണ്ടി വൈക്കം എം എൽ എ നടത്തിയ വലിയ ഇടപെടലുകൾക്ക് നാട് അദ്ദേഹത്തോട് പ്രത്യേകം കടപ്പെട്ടിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *