പീരുമേട് ഗ്രാമപഞ്ചായത്ത് വിദ്യാരംഗം സർഗോത്സവം: ലാഡ്രം ഗവ. എൽ.പി സ്കൂളിന് ഓവറോൾ കിരീടം

പീരുമേട് :വിദ്യാരംഗം കലാസാഹിത്യ വേദി 2026-27 പീരുമേട് പഞ്ചായത്ത് തല സർഗോത്സവം പള്ളിക്കുന്ന് പഞ്ചായത്ത് എൽ.പി സ്കൂളിൽ നടന്നു. ലാഡ്രം ഗവ. എൽ.പി സ്കൂൾ മേളയിൽ ഓവറോൾ സ്ഥാനം കരസ്ഥമാക്കി.

പീരുമേട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് രാജൻ ഉദ്ഘാടനം ചെയ്തു. ഹിന്ദുസ്ഥാനി തബലയിൽ ഡോക്ടറേറ്റ് നേടിയ ആദ്യ മലയാളി ഡോ. ബിനുമോൻ വി.ബി ചടങ്ങിൽ മുഖ്യാതിഥിയായി.

സമാപന സമ്മേളനവും സമ്മാനദാന ചടങ്ങും പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പവിത്ര പി. മനോ, മെമ്പർ അനൂപ് ചേലയ്ക്കൽ, പീരുമേട് സബ് ജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ഡോ. സുമ, റിട്ട. ഹെഡ്മാസ്റ്റർ എം. കുമാർ, റിട്ട. അധ്യാപിക മേഘല പി.ടി.എ പ്രസിഡന്റ് നിത്യാ മോൾ തുടങ്ങിയവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് വിശിഷ്ടാതിഥികൾ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *