നവരത്ന കമ്പനികൾ അടക്കം വരുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ കോർപറേറ്റുകൾക്ക് തുഛമായ വിലയ്ക്ക് വിറ്റുതുലച്ചും , കേന്ദ്ര ഗവർമെൻ്റ് സ്ഥാപനങ്ങളിൽ ഒഴിവുള്ള ലക്ഷക്കണക്കിന് തസ്തികകളിൽ നിയമനം നടത്താതെയും കരാർ നിയമനങ്ങളും , പിൻവാതിൽ നിയമനങ്ങളും നടത്തി യുവാക്കളുടെ തൊഴിൽ അവസരം നഷ്ടപ്പെടുത്തുന്ന നരേന്ദ്ര മോദി സർക്കാരിൻ്റെ യുവജന വിരുദ്ധ നയം അവസാനിപ്പിയ്ക്കണമെന്നും ഒഴിവുള്ള തസ്തികകളിൽ അടിയന്തിരമായി നിയമനം നടത്തണമെന്നും രാഷ്ട്രീയ യുവ ജനതാദൾ കോവളം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം ഒരു പ്രമേയത്തിലുടെ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡൻ്റ് R അനീഷ് അദ്ധ്യക്ഷം വഹിച്ച യോഗം രാഷ്ട്രീയ ജനതാദൾ കോവളം നിയോജക മണ്ഡലം പ്രസിഡൻ്റ് തെന്നൂർക്കോണം ബാബു ഉദ്ഘാടനം ചെയ്തു.അഡ്വ ജി മുരളിധരൻ,M K രഘു, T വിജയൻ, കരിച്ചൽ രാഹുൽ, ആലുവിള ഷാജി, കാവിൻ പുറം അജി എന്നിവർ സംസാരിച്ചു – രാഷ്ട്രീയ യുവജനതാദൾ കോവളം നിയോജക മണ്ഡലം പ്രസിഡൻ്റായി R. ബൈജുവിനെയും , സെക്രട്ടറിയായി C. സജിയെയും തെരഞ്ഞെടുത്തു. ഒക്ടോബർ 26 ന് നടക്കുന്ന RYJD ലോക് ഭവൻ മാർച്ച് വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു
Related Posts
ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയുമായി ആശുപത്രിയിലേക്ക് പോവുകവേ വാഹനപകടം; 20കാരിക്ക് ദാരുണാന്ത്യം
കാസർഗോഡ് ബേത്തൂർപാറയിൽ കിടപ്പുമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിംഗ് വിദ്യാർത്ഥിനിയുമായി ആശുപത്രിയിൽ പോവുകയായിരുന്ന കാർ മറിഞ്ഞ് അതേ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.കുറ്റിക്കോൽ ബേത്തൂർപാറ തച്ചാർകുണ്ട് വീട്ടിലെ ബാബുവിന്റെ മകൾ മഹിമയാണ്…
കൊല്ലത്ത് പ്രതിശ്രുത വധുവിന് ദാരുണാന്ത്യം.
ശാസ്താംകോട്ട. സ്കൂൾ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു . കരിന്തോട്ടുവക സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി തൊടിയൂർ ശാരദാലയം അഞ്ജന (24) ആണ് മരിച്ചത് .കൊല്ലം…
ആലപ്പി രംഗനാഥിന് സ്മാരകം25 ലക്ഷം രൂപ അനുവദിച്ചു : മന്ത്രി വി എന്‍ വാസവന്
കോട്ടയം: ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിന്റെ സ്മരണാര്‍ത്ഥം സാംസ്കാരിക നിലയം സ്ഥാപിക്കുന്നക്കിന് 25 ലക്ഷം രൂപ സാംസ്കാരിക വകുപ്പ് അനുവദിച്ചതായി മന്ത്രി വി എന്‍ വാസവന്…
