മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രമേയം പാസാക്കി നിയമസഭ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളിൽ സമീപകാലത്ത് ഗുരുതരമായ ആശങ്കകളെന്നും എസ്ഐആറിലൂടെ ലക്ഷക്കണക്കിന് അർഹരായ വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചു. പ്രതിപക്ഷ നേതാവ് വാക്കാൽ പറഞ്ഞ ഭേദഗതി അംഗീകരിച്ചാണ് പ്രമേയം. പ്രമേയത്തെ എതിർത്ത ബിജെപി ,നിയമസഭ പിരിച്ചുവിടണമെന്ന ഭേദഗതി അവതരിപ്പിച്ചു.
ജനാധിപത്യത്തിന്റെ സൗന്ദര്യം നീതിപൂർവ്വമായ തെരഞ്ഞെടുപ്പാണ്. അതിന് അനുകൂലമായി രാഷ്ട്രീയ ഭേദം ഇല്ലാതെ നിൽക്കുക എന്നതാണ് വേണ്ടതെന്നും മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം പ്രമേയത്തെ എതിർത്ത ബിബി ഗോപകുമാർ നിയമപരമായിട്ടാണോ കേരളത്തിലെ മുഖ്യമന്ത്രി ആയതെന്ന് വ്യക്തമാക്കണമെന്ന് പറഞ്ഞു.
