അഡ്വ. സൈഫുദ്ദീന് കേന്ദ്രസർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസലായി നിയമനം

തിരുവനന്തപുരം: പ്രമുഖ അഭിഭാഷകനും എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. സൈഫുദ്ദീനെ കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസലായി നിയമിച്ചു.
കേന്ദ്ര സർക്കാരിനുവേണ്ടി ബന്ധപ്പെട്ട കോടതികളിൽ കേസുകൾ കൈകാര്യം ചെയ്യുന്നതിനും നിയമപരമായ കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിക്കുന്നതിനുമുള്ള ഉത്തരവാദിത്വമാണ് അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസൽ എന്ന നിലയിൽ അഡ്വ. സൈഫുദ്ദീന് ലഭിക്കുക.
നിയമരംഗത്തെ പ്രവർത്തന മികവിനും പൊതുപ്രവർത്തന മേഖലയിലെ സജീവ ഇടപെടലുകൾക്കുമുള്ള അംഗീകാരമായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്.
നിലവിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്ന അഡ്വ. സൈഫുദ്ദീൻ പാർട്ടി സംഘടനാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമാണ്.
കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസലായി പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതോടെ നിയമ-പൊതുപ്രവർത്തന മേഖലകളിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉത്തരവാദിത്വവും പ്രാധാന്യവും ലഭിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *