തെരുവിലെ അന്തേവാസികൾക്ക് സ്നേഹപ്പൊതിയുമായി ഇതാ കുറെ വിദ്യാർത്ഥികൾ

കാഞ്ഞങ്ങാട്: സെപ്റ്റംബർ 24 എൻ എസ് എസ് ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് സൗത്ത്‌ ഗവൺമെന്റ് വി എച്ച് എസ് സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് നന്മമരം കാഞ്ഞങ്ങാടുമായി ചേർന്ന് ‘സ്നേഹപ്പൊതി’ എന്ന പേരിൽ പൊതിച്ചോറ് വിതരണം ചെയ്തു.

തെരുവിൽ കഴിയുന്ന അന്തേവാസികൾക്കും നിരാലംബർക്കും വേണ്ടിയാണ് എൻ എസ് എസ് വോളണ്ടിയർമാർ സ്നേഹപ്പൊതി ഒരുക്കിയത്. വീടുകളിൽ നിന്ന് വിദ്യാർത്ഥികളും അധ്യാപകരും കൊണ്ടുവന്ന പൊതിച്ചോറുകൾ ശേഖരിച്ച് കാഞ്ഞങ്ങാട് നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്തു.

‘നോട്ട്‌ മീ ബട്ട് യു’ എന്ന എൻ എസ് എസ് ആപ്തവാക്യം അന്വർത്ഥമാക്കുന്ന പ്രവർത്തനമാണ് സ്നേഹപ്പൊതിയെന്ന് നഗരസഭ വാർഡ് കൗൺസിലർ എൻ ഉണ്ണികൃഷ്ണൻ പറഞ്ഞു.

നന്മ മരം പ്രസിഡന്റ് സലാം കേരള, ബാലകൃഷ്ണൻ പി വി , വിനീഷ് ബാലൻ, സ്കൂൾ പ്രിൻസിപ്പാൾ പി എസ് അരുൺ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ മഞ്ജു , നീലേശ്വരം ക്ലസ്റ്റർ കോർഡിനേറ്റർ സമീർ സിദ്ദീഖി, അധ്യാപികമാരായ ശ്യാമിത പി പി , സുബിതാശ്വതി, പൂജ കെ, സിന്ധു പി രാമാൻ, വോളന്റിയർമാരായ മർവാൻ മിഥിലാജ്, മുഹമ്മദ് അഷ്വാ ക്ക് , ഫഹീം എം,.സുഹൈൽ സി എച്ച്, ഷാരൂൺ എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ ക്യാപ്ഷൻ

കാഞ്ഞങ്ങാട് സൗത്ത്‌ ഗവൺമെന്റ് വി എച്ച് എസ് സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റ് നന്മമരം കാഞ്ഞങ്ങാടുമായി ചേർന്ന് ‘സ്നേഹപ്പൊതി’ എന്ന പേരിൽ പൊതിച്ചോറ് വിതരണം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *