ഇർഷൽവാഡി ഉരുൾപൊട്ടൽ: രക്ഷാപ്രവർത്തനം നിർത്തിവച്ചു, 78 പേർ കാണാമറയത്ത്

Breaking

മഹാരാഷ്ട്രയിലെ റായ്ഗഡിലെ ഇർഷൽവാഡി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് നടത്തുന്ന രക്ഷാപ്രവർത്തനം ഭരണകൂടം നിർത്തിവച്ചു. മണ്ണിടിച്ചിലിൽ 27 പേരാണ് മരിച്ചത്. കാണാതായ 78 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

രക്ഷാപ്രവർത്തകരും സംസ്ഥാന സർക്കാരും ഗ്രാമവാസികളും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ശനിയാഴ്ച കണ്ടെടുത്ത അവസാനത്തെ മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

അജ്ഞാത മൃതദേഹങ്ങളും മൃഗങ്ങളും അഴുകിയതുമൂലം പ്രദേശമാകെ ദുർഗന്ധം വമിക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇർഷൽവാഡി ഗ്രാമത്തിൽ ജൂലൈ 19 നാണ് മണ്ണിടിച്ചിലുണ്ടായത്.

ഗ്രാമം വിദൂര പ്രദേശമായതിനാൽ രക്ഷാപ്രവർത്തകർക്ക് മണിക്കൂറുകളോളം ട്രെക്കിംഗ് നടത്തേണ്ടി വന്നു. പ്രദേശത്ത് പെയ്ത കനത്ത മഴ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.

ഞായറാഴ്ച വരെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 27 ആയി. 78 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തിൽ നഷ്ടപ്പെട്ട ഭൂമി റവന്യൂ സംഘം വിലയിരുത്തി വരികയാണെന്നും ദുരിതബാധിതർക്ക് ഭൂമി അനുവദിക്കുന്നതിനുള്ള നിർദ്ദേശം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *