കേരളത്തിൽ മുസ്‌ളീം ലീഗിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഏക സിവില്‍കോഡ് വിരുദ്ധ സെമിനാറില്‍ സി പി എം പങ്കെടുക്കും മുസ്‌ളീം കോ ഓര്‍ഡിനേഷന്‍ കമ്മിററിയുടെ നേതൃത്വത്തിലാണ് ഈ സെമിനാര്‍ സംഘടിപ്പിക്കുന്നത്. സെമിനാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടേതല്ലെന്നും എല്ലാ മതസംഘടനകളെയും ക്ഷണിച്ചിട്ടുണ്ടെന്നും ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞിരുന്നു. സി പി എമ്മിനെയും ജമാ അത്ത്ഇസ്‌ളാമി അടക്കമുളള് മുസ്‌ളീം സംഘടനകളെയും സെമിനാറിലേക്ക് ക്ഷണിച്ചിരുന്നു. നമ്മുടെ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമത്തെ തടയാന്‍ ആരുമായും കൈകോര്‍ക്കും എന്നാണ് സി പി എം വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ സമാന വിഷയത്തിൽ നടന്ന സെമിനാർ സി പിഎം സംഘടിപ്പിച്ചപ്പോൾ മുസ്‌ളീം ലീഗിനെ ക്ഷണിച്ചിരുന്നെങ്കിലും യുഡിഎഫ് മുന്നണിയിലെ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികളെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ലീഗ് ക്ഷണം നിരസരിച്ചിരുന്നു. അതേസമയം, നിലവിൽ സി പി എമ്മിനെ പ്രതിനിധീകരിച്ച് ആരു സെമിനാറില്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല.