ഉമ്മൻ ചാണ്ടിയുടെ മകളായി അറിയപ്പെടാനാണ് ഇഷ്ടം; സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് അച്ചു ഉമ്മൻ

Breaking Kerala

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള അഭ്യൂഹങ്ങൾക്കു മറുപടി നൽകി അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും എന്നും ഉമ്മൻ ചാണ്ടിയുടെ മകളായി മാത്രം അറിയപ്പെടാനാണ് ഇഷ്ടമെന്നും അച്ചു ഉമ്മൻ മാധ്യമങ്ങളോടു പ്രതികരിച്ചു.
‘‘പൊതുപ്രവർത്തന രംഗത്തേക്ക് വരാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മരണം വരെ ഉമ്മൻ ചാണ്ടിയുടെ മകൾ എന്ന പേരിൽ അറിയപ്പെടാനാണ് ഇഷ്ടം. കുടുംബത്തിലെ രാഷ്ട്രീയക്കാരൻ ചാണ്ടി ഉമ്മനാണ്. ചാണ്ടി ഉമ്മൻ യോഗ്യനാണ്. പുതുപ്പള്ളിയിലെ സ്ഥാനാർഥിയെ തീരുമാനിക്കുന്നത് കോൺഗ്രസ് പാർട്ടിയാണ്. അത് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽനിന്ന് വേണമെന്നു പറഞ്ഞാൽ അത് കുടുംബത്തിന് കിട്ടുന്ന അംഗീകാരമാണ്.’– അച്ചു ഉമ്മൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ഒഴിവു വന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാകുന്നതിനിടെയാണ് അച്ചു ഉമ്മന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *