വൈക്കം മാനേജ്മെന്റ് അസോസിയേഷൻ ഓണാഘോഷം 2026.

വൈക്കം മാനേജ്മെന്റ് അസോസിയേഷൻ ഓണാഘോഷ പരിപാടികൾ വൈക്കം നോർത്ത് മടയിത്ര എസ് എൻ ഡി പി ഹാളിൽ നടത്തി. വി എം എ പ്രസിഡന്റ്‌ ഡോ. എൻ. കെ. ശശിധരൻ അധ്യക്ഷത് വഹിച്ച ചടങ്ങിൽ മുഖ്യ അതിഥികളായി എത്തി ബഹു. വൈക്കം എം എൽ എ, ശ്രീ. കെ. ബിനിമോൻ, വൈക്കം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. കെ. കെ. ശശികുമാർ, വൈക്കം നഗരസഭ ചെയർമാൻ ശ്രീ അബ്ദുൽ സലാം റാവുത്തർ എന്നിവർ “ഓണ സന്ദേശം ” പങ്കുവെച്ചു. വി എം എ യുടെ വനിത അംഗങ്ങൾ ചേർന്ന് ഓണപ്പൂക്കളം ഒരുക്കി, ഡോ രാജു മാവുങ്കൽ, വൈക്കം നന്ദനൻ, ബി. ജയശങ്കർ തുടങ്ങിയവർ ഓണാചിന്ത പങ്കുവെച്ചു. മനോജ്‌ കുമാർ, എസ്. സുധീഷ്, എ. ജി. സലിം, യൂനസ്, ശ്രീമതി സന്ധ്യ എന്നിവർ ഓണപ്പാട്ടുകൾ പാടി. ഓണസദ്യയെ തുടർന്ന് ശ്രീമതി ശ്രീലത വർമ്മയും അജിത് കുമാർ വർമ്മയും ചേർന്ന് ഓണക്കളികൾ സംഘടിപ്പിച്ചു. വിഎംഎ വൈസ് പ്രസിഡന്റ്‌ അഡ്വ. കെ. പി. ശിവജി നന്ദി പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *